പിടികിട്ടാപ്പുള്ളിയുടെ ഷൂട്ടിംഗ് തുടങ്ങി
Wednesday, October 3, 2018 10:50 AM IST
സണ്ണി വെയ്ൻ നായകനായി എത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഷൂട്ടിംഗ് കൊല്ലത്ത് തുടങ്ങി. നവാഗത സംവിധായകൻ ജിഷ്ണു ശ്രീകണ്ഠനാണ് സംവിധായകൻ. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക.
ബൈജു, ലാലു അലക്സ്, സൈജു കുറുപ്പ്, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിലുണ്ട്. അൻജോയ് മാത്യുവാണ് ഛായാഗ്രാഹകൻ.