ഭാ​ര്യ​യു​ടെ വെ​ളി​പാ​ട് സ​ത്യ​മാ​യി: സു​രേ​ഷ് ഗോ​പി
Tuesday, November 12, 2019 11:06 AM IST
രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ത്ത ന​ട​ൻ സു​രേ​ഷ് ഗോ​പി വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളാ​ണ് സു​രേ​ഷ് ഗോ​പി​ക്കു​ള്ള​ത്. അ​തി​നൊ​പ്പം ഹി​റ്റ് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ നി​ങ്ങ​ൾ​ക്കു​മാ​കാം കോ​ടീ​ശ്വ​ര​നു​മു​ണ്ട്. ഈ ​ഷോ വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ​യും സു​രേ​ഷ് ഗോ​പി ത​ന്നെ​യാ​ണ് അ​വ​താ​ര​ക​നാ​യി​ട്ടെ​ത്തു​ന്ന​ത്. ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​മെ​ന്ന് താ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടിരു​ന്നി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. അ​ന്നും ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി കൂ​ടെ ഉ​ണ്ടായി​രു​ന്ന​ത് ഭാ​ര്യ രാ​ധി​ക ആ​ണെ​ന്നും ഭാ​ര്യ ന​ട​ത്തി​യ പ്ര​വ​ച​നം സ​ത്യ​മാ​വു​ക​യാ​യി​രു​ന്നെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​പ്പോ​ൾ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

"അ​മി​താ​ഭ് ജി ​ചെ​യ്ത കോ​ൻ ബ​നേ​ഗ കോ​ർ പ​തി പ്രോ​ഗ്രാം അ​ന്ന് വ​ലി​യ ഹി​റ്റാ​ണ്. ആ ​സ​മ​യ​ത്ത് രാ​ധി​ക പ​റ​ഞ്ഞു, ചേ​ട്ടാ ഈ ​പ​രി​പാ​ടി മ​ല​യാ​ള​ത്തി​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ത് ചേ​ട്ട​നാ​യി​രി​ക്കു​മെ​ന്ന്. അ​തെ​നി​ക്കൊ​രു വെ​ളി​പാ​ടു​പോ​ലെ തോ​ന്നു​ന്നു. പ​ക്ഷേ എ​ന്‍റെ ആദ്യ ​പ്ര​തി​ക​ര​ണം ഈ ​ജന്മ​ത്തി​ൽ ഇ​ത് പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു'.

"ഈ ​പ​രി​പാ​ടി ഞാ​നാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്ര​ച​ര​ണം വ​ന്ന​പ്പോ​ൾ ഇ​യാ​ളെ കൊ​ണ്ടിത് ​ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​ത്. അ​തൊ​രു വാ​ശി​യാ​യി എ​ടു​ത്തു. ഇ​തൊ​രു വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു. ബ​ഹു​മാ​ന്യ​നാ​യ അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഞാ​നും രാ​ധി​ക​യും ആ​വേ​ശ​ത്തോ​ടെ ഈ ​പ​രി​പാ​ടി കാ​ണു​മാ​യി​രു​ന്നു. രാ​ധി​ക അ​ന്ന് പ​റ​ഞ്ഞ വാ​ച​കം എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടായി​രു​ന്നു. 2011 ആ​ദ്യ​മാ​ണ് ഈ ​പ​രി​പാ​ടി എ​ന്‍റെ അ​രി​കി​ൽ വ​രു​ന്ന​ത്. ആ​ദ്യ​മേ പ​റ​ഞ്ഞു, എ​നി​ക്ക് ഇ​ത് പ​റ്റി​ല്ല. അ​മി​താ​ഭ് ജി​യു​ടെ മു​ഖം പ്രേ​ക്ഷ​ക​രി​ൽ പ​തി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ കു​റേ കാ​ല​മെ​ടു​ത്ത് എ​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടായി '- സുരേഷ് ഗോപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.