ഹൃദയകാരിയായ പ്രണയകഥയുമായി സുരേശനും സുമലതയും; ട്രെയിലർ
Friday, April 12, 2024 10:46 AM IST
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയകാരിയായ പ്രണയകഥയുടെ ട്രെയിലർ പുറത്തിറങ്ങി. അതിഥി വേഷത്തിലാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്.
രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ഈ രണ്ട് കഥാപാത്രങ്ങളുടെ കഥയാണ് ‘ഹൃദയഹാരിയായ പ്രണയകഥ’ പറയുന്നത്.
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ.
സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, സംഗീതം: ഡോൺ വിൻസന്റ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്,
ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശേരി, സിങ്ക് സൗണ്ട് –സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി.
ലൈൻ പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വിഎഫ്എക്സ്: എഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിംഗ് നിഞ്ച, ഷെറൂഖ് ഷെറീഫ്–അനഘ, റിഷ്ധാൻ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.