സ​സ്പെ​ൻ​സി​ന്‍റെ താ​ക്കോ​ൽ ആ​റി​ന്
Monday, December 2, 2019 4:46 PM IST
സ​സ്പെ​ൻ​സി​നും ഹാ​സ്യ​ത്തി​നും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന താ​ക്കോ​ൽ ആ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ് നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ കി​ര​ണ്‍ പ്ര​ഭാ​ക​റാ​ണ്. സ്ട്രെ​യ്റ്റ് ലൈ​ൻ സി​നി​മാ​സും രാ​ജ​ശ്രീ ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ റോ​ഷി​ൻ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഇ​ന്ദ്ര​ജി​ത്ത് മു​ര​ളി ഗോ​പി, നെ​ടു​മു​ടി വേ​ണു, ലാ​ൽ, ര​ണ്‍​ജി​പ​ണി​ക്ക​ർ, സു​ധീ​ർ ക​ര​മ​ന, പി.​ബാ​ല​ച​ന്ദ്ര​ൻ, സു​ദേ​വ് നാ​യ​ർ, ഡോ.​റോ​ണി, മീ​ര വാ​സു​ദേ​വ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഇ​നി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ​ബ്ദ​ത്തി​നും സം​ഗീ​ത​ത്തി​നും ക​ഥാ​പാ​ത്ര​ങ്ങ​ളെ​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ശ​ബ്ദ​വി​ന്യാ​സം നി​ർ​വ​ഹി​ച്ച​ത് റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ്.

പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും, ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണ​വും ന​ൽ​കി​യ​ത് എം.​ജ​യ​ച​ന്ദ്ര​ൻ. പ്ര​ഭാ​വ​ർ​മ, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സ​തീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​ന​ര​ച​ന. ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബി, എ​ഡി​റ്റിം​ഗ് ശ്രീ​കാ​ന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.