തലവനാകാൻ മത്സരിച്ച് ബിജു മേനോനും ആസിഫും; "തലവൻ' വെള്ളിയാഴ്ച മുതൽ
Thursday, May 23, 2024 9:31 AM IST
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന "തലവൻ' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. മേയ് 24ന് ചിത്രം പ്രദർശനത്തിനെത്തും. ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ ലണ്ടൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
പൂർണമായും ഒരു പേലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
ഒരു കേസന്വേഷണം രണ്ടു പോലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി കെ.ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ് ഇ.എസ്, കലാസംവിധാനം - അജയൻ മങ്ങാട്. മേക്കപ്പ് - റോണക്സ് സേവ്യർ. അസോസിയേറ്റ് ഡയറക്ടർ - സാഗർ.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ - വാഴൂർ ജോസ്.