പ്രകൃതി ചൂഷണത്തിനെതിരേ ശരത്ചന്ദ്രൻ വയനാടിന്റെ "ദി ഷോക്ക് '
Monday, November 16, 2020 7:35 PM IST
പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാടിന്റെ പശ്ചാത്തലത്തില്‍ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "ദി ഷോക്ക് ".
പിറന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട് ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് " ദി ഷോക്ക് " എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന് വയനാട് ദൃശ്യവത്കരിക്കുന്നത്. വയനാടിന്റെ പ്രിയ താരവും പ്രശസ്ത നടനുമായ അബു സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒപ്പം, അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ് മുട്ടിൽ എന്നിവരും അഭിനയിക്കുന്നു. ഷീമ മഞ്ചാന്റെ വരികൾക്ക് കുഞ്ഞിമുഹമ്മദ് ഈണം പകർന്ന ഒരു ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
എംആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ടി.കെ. മുനീർ, എം.പി. റഷീദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വഹിക്കുന്നു.