തൃശൂർ പൂരം ക്രിസ്മസ് റിലീസായി എത്തും
Wednesday, November 6, 2019 4:20 PM IST
ജയസൂര്യ നായകനാകുന്ന തൃശൂർപൂരം ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എന്നാൽ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രാജേഷ് മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സംഗീത സംവിധായകൻ രതീഷ് വേഗയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്.