ബോസ്റ്റണ്‍ ഫിലിം ഫെസ്റ്റിവല്ലിൽ "ഉയരെ'
Monday, August 12, 2019 3:14 PM IST
പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച "ഉയരെ' ബോസ്റ്റണ്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിക്കും. ഫേസ്ബുക്കിൽ പേജിൽ കൂടിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനെക്കുറിച്ച് അറിയിച്ചത്.
പൈലറ്റാകാൻ കൊതിച്ച പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതാണ് സിനിമയുടെ പ്രമേയം. മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.