ഉള്ളുപൊള്ളി വെന്ത ഒരു തമാശക്കഥ! വെ​ള്ളേ​പ്പത്തിന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ എത്തി
Thursday, September 17, 2020 11:39 AM IST
അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ, നൂ​റി​ൻ ഷെ​രി​ഫ്, റോ​മ എന്നിവ​രെ കേ​ന്ദ്രക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​വീ​ൺ പൂ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.​ സംവിധായകൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്.

തൃ​ശൂരി​ലെ വെ​ള്ളേ​പ്പ​ങ്ങാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലുള്ള റൊമാന്‍റിക് ഫാന്‍റസി ചിത്രമാണ് വെള്ളേപ്പം. ഷൈ​ൻ ടോം ​ചാ​ക്കോ, ശ്രീ​ജി​ത് ര​വി, കൈ​ലാ​ഷ്, വൈ​ശാ​ഖ് രാ​ജ​ൻ, ഫാ​യി​മം, സാ​ജി​ദ് യ​ഹി​യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജീവൻലാലാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം സം​ഗീ​ത സം​വി​ധായ​ക​ൻ എ​സ്.പി. ​വെ​ങ്കി​ടേ​ഷ് മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ചി​ത്ര​ത്തി​നു​ണ്ട്.​

ബ​റോ​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​ൻ​സ് തോ​മ​സ്, ദ്വാ​ര​ക് ഉ​ദ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വെള്ളേപ്പം നിർമിച്ചത്. ഷി​ഹാ​ബ് ഓ​ങ്ങ​ല്ലൂ​ർ ഛായാഗ്രഹണവും ര​ഞ്ജി​ത് ട​ച്റി​വ​ർ ചിത്രസംയോജനവും നിർവഹിക്കുന്നു. തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശങ്ങളിലുമാ​യി ചി​ത്രീ​ക​രി​ച്ച വെ​ള്ളേ​പ്പം ഉ​ട​ൻ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.