ആട്-3 വരും: വിജയ് ബാബു
Friday, February 8, 2019 9:52 AM IST
ജയസൂര്യ, വിനായകന്, ധര്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിജയ് ബാബു തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. നിർമാതാവ് വിജയ് ബാബുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
ആട് സീരിസിലെ രണ്ട് ചിത്രങ്ങളുമൊരുക്കിയ മിഥുൻ മാനുവൽ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയിച്ചില്ലെങ്കിലും പിന്നീട് ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളും ജനപ്രീതി നേടി. ഇതോടെയാണ് ആട്-2 നിർമിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ഫെബ്രുവരി 6ന് തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ വിജയ് ബാബു പറയുന്നു- ""ഇന്ന് ഫെബ്രുവരി 6. ആട് ഡേ ആണ്. ആട്-1 റിലീസ് ചെയ്ത ദിവവസം, ആട്-2 നിർമിക്കാൻ ഞങ്ങൾ തീരുമാനിച്ച ദിവസം. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആടു മൂന്നു വരും.''- വിജയ് ബാബു പറഞ്ഞു.