അ​ദ്ഭു​ത​ദ്വീ​പി​ലേ​ക്ക് താ​ര​ങ്ങ​ളെ വി​ളി​ച്ച​ത് ആ ​ക​ള്ളം പ​റ​ഞ്ഞ്: വി​ന​യ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ
Friday, November 20, 2020 8:04 PM IST
സി​നി​മാ​ലോ​ക​ത്ത് വി​വാ​ദ​ങ്ങ​ള്‍​ക്ക് കു​റ​വൊ​ന്നു​മി​ല്ലെ​ന്ന​ത് പ​ര​മാ​ർ​ഥ​മാ​ണ്. എ​ങ്കി​ലും അ​ക്കൂ​ട്ട​ത്തി​ല്‍ കു​റ​ച്ചു കൂ​ടു​ത​ല്‍ വി​വാ​ദ​ത്തി​ല്‍പെ​ട്ട വ്യ​ക്തി​യാ​ണ് സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍.

സി​നി​മാ​ലോ​ക​ത്തെ അ​റി​യ​പ്പെ​ടാ​ത്ത പ​ല ര​ഹ​സ്യ​ങ്ങ​ളും വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​ത്ത​ര​ത്തി​ലു​ള്ള ര​ഹ​സ്യം വി​ന​യ​ൻ മു​ന്പൊ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ഭു​ത ദ്വീ​പ് എ​ന്ന സി​നി​മ ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് സം​ഭ​വി​ച്ച ചി​ല കാ​ര്യ​ങ്ങ​ളാ​ണ് വി​ന​യ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ദ്ഭു​ത ദ്വീ​പി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് പൃ​ഥ്വി​രാ​ജി​ന് വി​ല​ക്കു​ണ്ടാ​യി​രു​ന്നു. നാ​യ​ക​ന്‍ പ​ക്രു​വാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞാ​ണ് ജ​ഗ​തി​യു​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ട്ട​ത്. വി​ന​യ​ന്‍ പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജ് വ​ള​രെ ബോ​ള്‍​ഡാ​യ ചെ​റു​പ്പ​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന ആ​ളു​മാ​ണ്. അ​ദ്ഭു​ത​ദ്വീ​പി​ന്‍റെ സ​മ​യ​ത്ത് പൃ​ഥ്വി​രാ​ജി​ന് വി​ല​ക്കു​ണ്ടാ​യി​രു​ന്നു. പൃ​ഥ്വി അ​ഭി​ന​യി​ക്കു​ന്ന പ​ട​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​ര്‍ അ​ഭി​ന​യി​ക്കി​ല്ല എ​ന്ന അ​വ​സ്ഥ. പ​ക്രു എ​ന്ന അ​ജ​യ​കു​മാ​ര്‍ ആ​ണ് അ​ദ്ഭു​ത​ദ്വീ​പ് എ​ന്ന സി​നി​മ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ൻ. അ​ദ്ദേ​ഹം പ​റ​ഞ്ഞ ഒ​രു ആ​വ​ശ്യ​ത്തി​ല്‍ നി​ന്ന് രൂ​പ​പ്പെ​ട്ട​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ശ​യം. ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യി എ​ന്‍റെ മ​ന​സി​ല്‍ രാ​ജു ആ​യി​രു​ന്നു.

അ​മ്പി​ളി​ച്ചേ​ട്ട​നെ​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം വി​ളി​ക്കു​ന്ന​ത്. ‘രാ​ജു ആ​ണ് നാ​യ​ക​നെ​ങ്കി​ല്‍ പ്ര​ശ്ന​മാ​ണ്, രാ​ജു​വി​ന്‍റെ ഒ​പ്പം അ​ഭി​ന​യി​ക്കേ​ണ്ട എ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്രു​വാ​ണ് നാ​യ​ക​നെ​ന്ന് പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് ന​ടി ക​ല്‍​പ​ന​യാ​ണ് പ​റ​ഞ്ഞ​ത്.

ഞാ​ന്‍ ചെ​റി​യൊ​രു പ്ലേ ​ന​ട​ത്തി എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്. പ​ക്രു​വാ​ണ് നാ​യ​ക​നെ​ന്ന് പ​റ​ഞ്ഞു എ​ല്ലാ​വ​രെ​യും കൊ​ണ്ട് ക​രാ​ര്‍ ഒ​പ്പു വ​യ്പ്പി​ച്ചു. പി​ന്നീ​ട് പൃ​ഥ്വി​രാ​ജാ​ണ് നാ​യ​ക​നെ​ന്ന് അ​നൗ​ണ്‍​സ്‌​മെ​ന്‍റും ന​ട​ത്തി. നേ​ര​ത്തെ ക​രാ​ര്‍ ഒ​പ്പു​വ​ച്ച​തി​നാ​ല്‍ ആ​ര്‍​ക്കും പ്ര​ശ്ന​മു​ണ്ടാ​യി​ല്ല. അ​ങ്ങ​നെ​യാ​ണ് ആ ​വി​ല​ക്ക് പൊ​ളി​ക്കു​ന്ന​ത്. വി​ന​യ​ന്‍ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.