കാർറേസിംഗ് ടീമുമായി അജിത്; രാജ്യാന്തര വേദികളിൽ മത്സരിക്കും
Tuesday, October 1, 2024 10:00 AM IST
കാർ റേസിംഗ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി ടീമിനെ രംഗത്തിറക്കി നടൻ അജിത്. ‘അജിത് കുമാർ റേസിംഗ് എന്നാണ് ടീമിന്റെ പേര്. ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു.
ഫെരാരി 488 ഇവിഒ എന്ന വാഹനം അജിത് പരിശോധിക്കുന്ന ചിത്രങ്ങളും സുരേഷ് ചന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റേസിംഗിനോടു വലിയ താൽപര്യമുള്ള അജിത് നേരത്തെ വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിംഗിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിംഗ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.