സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഞാൻ മരിച്ചിട്ടില്ല ഇവിടെ തന്നെയുണ്ടെന്നും പൂർവാധികം ശക്തിയോടെ ജോലി ചെയ്തുകൊണ്ടിരിക്കുമെന്നും അക്ഷയ്കുമാർ വ്യക്തമാക്കി.
സിനിമകൾ ഫ്ലോപ്പ് ആകുന്നതിന്റെ പേരിൽ തനിക്ക് അനുശോചന സന്ദേശങ്ങളാണ് വരുന്നത് എന്ന് അക്ഷയ് കുമാർ പറയുന്നു. താൻ സ്വയം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തന്നെ തേടി സിനിമകൾ വരുന്നിടത്തോളം കാലം ജോലി ചെയ്യുമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് അക്ഷയ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നുണ്ട്. എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും.
ഞാന്‍ മരിച്ച് കഴിഞ്ഞ് അയയ്ക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്ത്തകന് അക്ഷയ് കുമാര്‍ തിരിച്ചുവരും എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു.
കഠിനാധ്വാനം ചെയ്യുന്നതിലാണ് ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല. അക്ഷയ് കുമാർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.