"ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല എ​ന്നു തോ​ന്നി​പ്പി​ച്ച​ത് നി​ങ്ങ​ളോ​രോ​രു​ത്ത​രു​മാ​ണ്'
Sunday, May 16, 2021 9:51 AM IST
ത​ന്‍റെ ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. ‘ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല എ​ന്നു തോ​ന്നി​പ്പി​ച്ച​ത് നി​ങ്ങ​ളോ​രോ​രു​ത്ത​രു​മാ​ണ്. എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യാ​ൻ എ​നി​ക്കു വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല. നി​ങ്ങ​ളെ​യെ​ല്ലാ​വ​രെ​യും ഞാ​ൻ ഒ​രു​പാ​ടൊ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഒ​ത്തി​രി ന​ന്ദി -അ​മൃ​ത സു​രേ​ഷ് കു​റി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​മൃ​ത​യും മു​ൻ​ഭ​ർ​ത്താ​വ് ബാ​ല​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ജീ​വ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മ​ക​ൾ പാ​പ്പു എ​ന്ന അ​വ​ന്തി​ക​യ്ക്കു കോ​വി​ഡ് ആ​ണെ​ന്നും മ​ക​ളെ കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നും ആ​രോ​പി​ച്ച് ബാ​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബാ​ല​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​സ്വ​ന്തം മ​ക​ൾ​ക്കു കോ​വി​ഡ് ആ​ണെ​ന്ന് അ​ച്ഛ​ൻ ത​ന്നെ പ​റ​ഞ്ഞു പ​ര​ത്തി​യ​തി​ൽ സ​ങ്ക​ടം തോ​ന്നു​ന്നു​ന്നു​വെ​ന്നും എ​ന്നാ​ൽ കോ​വി​ഡ് ആ​ണെ​ന്ന തെ​റ്റാ​യ വി​വ​ര​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​ൽ സ​മാ​ധാ​ന​മു​ണ്ടെ​ന്നും അ​മൃ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.