അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഹി​ന്ദി​യി​ല്‍ ഒരുങ്ങുന്നു; നാ​യ​ക​ന്‍ അ​ര്‍​ജു​ന്‍ ദാ​സ്
Friday, July 1, 2022 9:33 AM IST
ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ള ച​ല​ച്ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഹി​ന്ദി​യി​ല്‍ ഒ​രു​ക്കു​ന്നു. കൈ​തി, വി​ക്രം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ര്‍​ജു​ന്‍ ദാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. മ​ല​യാ​ള​ത്തി​ല്‍ ആന്‍റ​ണി വ​ര്‍​ഗീ​സ് അ​വ​ത​രി​പ്പി​ച്ച പെ​പ്പെ​യു​ടെ വേ​ഷ​ത്തി​ലാ​കും അ​ര്‍​ജു​ന്‍ എ​ത്തു​ക.

അ​ര്‍​ജു​ന്‍റെ ബോ​ളി​വു​ഡി​ലെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​കും ഇ​ത്. മ​ധു​മി​ത​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കെ​ഡി എ​ങ്കി​റാ ക​റു​പ്പു​ദു​രൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​ ആയ സം​വി​ധാ​യി​കയാണ് മധുമിത. അ​ങ്ക​മാ​ലി​യാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ പ​ശ്ചാ​ത്ത​ല​മെ​ങ്കി​ല്‍ ഹി​ന്ദി​യി​ല്‍ അ​ത് ഗോ​വ​യി​ലെ ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​മാ​യി​രി​ക്കും.

ഇ​തൊ​രു റീ​മേ​ക്ക​ല്ലെ​ന്നും ലി​ജോ ജോ​സ് ചി​ത്രം ഉ​ള്‍​ക്കൊ​ണ്ട് ത​ന്‍റെ രീ​തി​യി​ല്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത വ്യാ​ഖ്യാ​ന​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്റേ​തെ​ന്നും മ​ധു​മി​ത പ​റ​യു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. പോ​സ്റ്റ് പ്രൊ​ഡ​ക​ഷ​ന്‍ ഘ​ട്ട​ത്തി​ലാ​ണ് ചി​ത്ര​മി​പ്പോ​ള്‍. ചിത്രത്തിന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.