ട്രെ​യി​നി​ലി​രു​ന്ന് എ​ആ​ർ​എം വ്യാ​ജ പ​തി​പ്പ് ക​ണ്ട് യാ​ത്ര​ക്കാ​ര​ൻ; ഹൃ​ദ​യം ത​ക​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ
Tuesday, September 17, 2024 10:33 AM IST
റി​ലീ​സി​ന് പി​ന്നാ​ലെ ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ലി​രു​ന്ന് വ്യാ​ജ കോ​പ്പി കാ​ണു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ വീ​ഡി​യോ സം​വി​ധാ​യ​ക​ൻ ജി​തി​ൻ ലാ​ൽ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

ഒ​രു സു​ഹൃ​ത്ത് അ​യ​ച്ചു ത​ന്ന വീ​ഡി​യോ ആ​ണി​തെ​ന്നും ഇ​ത് ത​ന്‍റെ ഹൃ​ദ​യം ത​ക​ര്‍​ക്കു​ന്ന​താ​ണെ​ന്നും ജി​തി​ൻ ലാ​ൽ കു​റി​ച്ചു. ത​നി​ക്ക് വേ​റെ ഒ​ന്നും പ​റ​യാ​ൻ ഇ​ല്ല. ടെ​ല​ഗ്രാം വ​ഴി എ​ആ​ർ​എം കാ​ണേ​ണ്ട​വ​ർ കാ​ണ​ട്ടെ​യെ​ന്നും അ​ല്ലാ​തെ എ​ന്തു​പ​റ​യാ​നാ​ണെ​ന്നും ജി​തി​ൻ പ​റ​യു​ന്നു.



ഇ​ക്ക​ഴി​ഞ്ഞ 12നാ​ണ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം റി​ലീ​സ് ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഏ​ട്ടു​വ​ർ​ഷം നീ​ണ്ടു നി​ന്ന യാ​ത്ര​യാ​യി​രു​ന്നു ഇ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ജി​തി​ൻ ലാ​ൽ നേ​ര​ത്തെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ടൊ​വീ​നോ തോ​മ​സി​ന്‍റെ അ​മ്പ​താം ചി​ത്രം കൂ​ടി​യാ​ണി​ത്. റി​ലീ​സി​ന് പി​ന്നാ​ലെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ചി​ത്രം ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ളും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ 22 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചി​ത്രം ഇ​തു​വ​രെ നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 14.45 കോ​ടി​യി​ല​ധി​കം രൂ​പ ഇ​ന്ത്യ​ൻ ബോ​ക്‌​സ് ഓ​ഫീ​സി​ൽ നി​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.