ബി​നു അ​ടി​മാ​ലി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ; ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Tuesday, June 6, 2023 10:43 AM IST
സി​നി​മ- ടെ​ലി​വി​ഷ​ൻ താ​രം കൊ​ല്ലം സു​ധി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​നു അ​ടി​മാ​ലി​യു​ടെ​യും ഉ​ല്ലാ​സ് അ​രൂ​രി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.

നി​ല​വി​ൽ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബി​നു അ​ടി​മാ​ലി. താ​രം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ ഉ​ല്ലാ​സ് മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ഹേ​ഷ് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30-ന് ​തൃ​ശൂ​ർ ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ൽ വ​ച്ചാ​ണ് സു​ധി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ച വ​ണ്ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന മി​നി​ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം സു​ധി​യെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല .

കൊ​ല്ലം പോ​ള​യ​ത്തോ​ട് ചാ​യ​ക്ക​ട​മു​ക്ക് പ​ഴ​ഞ്ഞി​യി​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൽ റ​വ​ന്യു വി​ഭാ​ഗം റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്‍റെ​യും ഗോ​മ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: രേ​ഷ്മ (രേ​ണു). മ​ക്ക​ൾ: രാ​ഹു​ൽ, ഋ​തു​ൽ.

മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 7.30നു ​കോ​ട്ട​യം വാ​ക​ത്താ​നം പൊ​ങ്ങ​ന്താ​നം പ​ന്തി​രു​പ​റ കോ​ള​നി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ര​ണ്ടി​നു തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ് ആം​ഗ്ലി​ക്ക​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.