തന്നെ എന്നും അദ്ഭുതപ്പെടുത്തുന്ന കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞൊരാൾ; ഗോപിസുന്ദറിനെക്കുറിച്ച് മയോനി
Wednesday, February 28, 2024 11:16 AM IST
സംഗീതസംവിധായകൻ ഗോപിസുന്ദറിനെക്കുറിച്ച് ഗായിക മയോനി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മയോനി എന്ന പ്രിയ നായർ കുറിപ്പ് എഴുതിയിരിക്കുന്നത്.
തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ മനുഷ്യനാണെന്നും മയോനി കുറിച്ചു.
ജെം ഓഫ് എ പേഴ്സൺ! ഒട്ടും കലർപ്പില്ലാത്തയാൾ. കഴിവും പോസിറ്റിവിറ്റിയും ശുദ്ധമായി ജീവിതത്തിലുടനീളം നിറഞ്ഞയാൾ. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു.
ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം.
ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി. മയോനി കുറിച്ചു.
ഗോപി സുന്ദറും മയോനിയും പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോൾ ഒരുമിച്ചാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ഇതോടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപി തന്നെ രംഗത്തെത്തിയിരുന്നു.