വസ്ത്രത്തിന്റെ എല്ലാ ഉത്തരവാദിത്തവും അമ്മയ്ക്ക്; തെറി കേൾക്കുന്നത് ഞാനും: ഹണി റോസ്
Wednesday, October 23, 2024 10:55 AM IST
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോയകളിലൂടെയും താരത്തിന്റെ ഫാഷനും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രങ്ങൾ അമ്മയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ഹണി പറയുന്നത്.
എന്നാൽ വസ്ത്രത്തിന്റെ പേരിൽ തെറി കേൾക്കേണ്ടി വരുന്നത് താനാണെന്നും തമാശരൂപേണ ഹണി പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്.
""താന്‍ തന്നെയാണ് മകളുടെ വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുക്കുന്നതെന്ന് ഹണിയുടെ അമ്മയും പറയുന്നു. ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്റെ പേര് ഹണി റോസ് പറയാറില്ലെന്നും അമ്മ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന എല്ലാ കമന്റുകളും അമ്മ പരിശോധിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
അതേസമയം, മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ലെന്നാണ് താരത്തിന്റെ അമ്മ പറയുന്നത്. 'ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള് അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം.'' ഹണി റോസിന്റെ അമ്മ പറയുന്നു.