ആ ​ന​ട​നോ​ട് എ​ന്‍റെ പേ​ര് പ​റ​ഞ്ഞി​ട്ട് അ​വ​താ​ര​ക ത​ന്നെ പൊ​ട്ടി​ച്ചി​രി​ക്കു​ന്നു; ഹ​ണി റോ​സ്
Friday, June 2, 2023 9:16 AM IST
ബോ​ഡി ഷെ​യി​മിം​ഗി​ന് ഇ​ര​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ന​ടി ഹ​ണി റോ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലൂ​ടെ​യും ബോ​ഡി ഷെ​യ്മിം​ഗി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ ത​ന്നെ ത​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു പ​രി​ഹ​സി​ക്കു​മ്പോ​ഴും പൊ​ട്ടി​ച്ചി​രി​ക്കു​ന്പോ​ഴു​മാ​ണ് ഏ​റ്റ​വു​മ​ധി​കം സ​ങ്ക​ടം തോ​ന്നു​ന്ന​തെ​ന്നും ഹ​ണി പ​റ​യു​ന്നു. ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി ബോ​ഡി ഷെ​യി​മിം​ഗി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ​ത്.



ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച ട്രോ​ളു​ക​ളെ​ല്ലാം ഒ​രു പ​രി​ധി വ​രെ ഞാ​ൻ ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ആ ​പ​രി​ധി വി​ടു​മ്പോ​ൾ എ​ല്ലാം ബാ​ധി​ച്ചു തു​ട​ങ്ങും. അ​തി​ഭീ​ക​ര​മാ​യ വി​ധ​ത്തി​ൽ ഞാ​ൻ ബോ​ഡി ഷെ​യ്മിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

ഒ​രാ​ളു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചു ക​ളി​യാ​ക്കു​ക എ​ന്ന​ത് കേ​ൾ​ക്കാ​ൻ അ​ത്ര സു​ഖ​മു​ള്ള കാ​ര്യ​മ​ല്ല. തു​ട​ക്ക​ത്തി​ലൊ​ക്കെ ഞാ​ൻ വി​ചാ​രി​ച്ചി​ട്ടു​ണ്ട് എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് എ​ന്ന്. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​തി​നു ചെ​വി കൊ​ടു​ക്കാ​തെ​യാ​യി. ഞാ​ൻ മാ​ത്ര​മ​ല്ല. വീ​ട്ടു​കാ​രും.

പ​ക്ഷേ എ​നി​ക്കി​പ്പോ​ഴും സ​ങ്ക​ടം തോ​ന്നു​ന്ന​ത് സ്ത്രീ​ക​ൾ എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു പ​രി​ഹ​സി​ക്കു​മ്പോ​ഴാ​ണ്. ഞാ​ൻ മാ​ത്ര​മ​ല്ല ഇ​ത് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

ഈ​യി​ടെ ഒ​രു ചാ​ന​ൽ പ്രോ​ഗ്രാ​മി​ൽ അ​തി​ഥി​യാ​യി വ​ന്ന ന​ട​നോ​ട് അ​വ​താ​ര​ക​യാ​യ പെ​ൺ​കു​ട്ടി ചോ​ദി​ക്കു​ന്നു, ഹ​ണി റോ​സ് മു​ൻ​പി​ൽ​കൂ​ടി പോ​യാ​ൽ എ​ന്തു തോ​ന്നും? ഇ​തു ചോ​ദി​ച്ച് ആ ​കു​ട്ടി ത​ന്നെ പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

‘എ​ന്ത് തോ​ന്നാ​ൻ? ഒ​ന്നും തോ​ന്നി​ല്ല​ല്ലോ’ എ​ന്നു പ​റ​ഞ്ഞ് ആ ​ന​ട​ൻ അ​ത് മാ​ന്യ​മാ​യി കൈ​കാ​ര്യം ചെ​യ്തു.



പ​ക്ഷേ ഈ ​കു​ട്ടി ചോ​ദ്യം ചോ​ദി​ച്ച് ആ​സ്വ​ദി​ച്ചു ചി​രി​ക്കു​ക​യാ​ണ്. അ​തെ​നി​ക്കു ഭ​യ​ങ്ക​ര ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. എ​ന്തോ ഒ​രു കു​ഴ​പ്പ​മു​ണ്ട് എ​ന്ന് അ​വ​ർ ത​ന്നെ സ്ഥാ​പി​ച്ചു വ​യ്ക്കു​ക​യാ​ണ്. ഇ​നി ഇ​വ​ർ എ​ന്നെ അ​ഭി​മു​ഖ​ത്തി​നാ​യി വി​ളി​ച്ചാ​ൽ ആ​ദ്യം ചോ​ദി​ക്കു​ന്ന ചോ​ദ്യം ‘ബോ​ഡി ഷെ​യ്മിം​ഗ് കേ​ൾ​ക്കു​മ്പോ​ൾ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​റു​ണ്ടോ, വി​ഷ​മം ഉ​ണ്ടാ​കാ​റു​ണ്ടോ?’ എ​ന്നാ​യി​രി​ക്കും.

മ​റ്റൊ​രു ചാ​ന​ലി​ൽ ഇ​തു​പോ​ലെ പ്ര​ശ​സ്ത​നാ​യ ഒ​രു കോ​മ​ഡി താ​രം പ​റ​യു​ന്നു. ‘ഇ​തി​ല്ലെ​ങ്കി​ലും എ​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പ​റ്റും’ എ​ന്ന്. ഇ​ത്ര​യും മോ​ശം അ​വ​സ്ഥ​യാ​ണ്. അ​തി​നു ചാ​ന​ലു​ക​ൾ അം​ഗീ​കാ​രം കൊ​ടു​ക്കു​ന്നു എ​ന്ന​ത് അ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്.

ഒ​രു സ്ത്രീ​ശ​രീ​ര​ത്തെ​പ്പ​റ്റി​യാ​ണ് ഇ​ങ്ങ​നെ കോ​മ​ഡി പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ ഞാ​ന​തൊ​ക്കെ അ​ർ​ഹി​ക്കു​ന്ന അ​വ​ഗ​ണ​ന​യോ​ടെ ത​ള്ളി​ക്ക​ള​യാ​റാ​ണു പ​തി​വ്.
ഹ​ണി റോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.