നി​ഷ്‌​ക​ള​ങ്ക​മാ​യി ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു, "എ​നി​ക്ക് 15000 ത​ന്നാ​ല്‍ ചേ​ട്ട​ന് 25,000 രൂ​പ ലാ​ഭ​മ​ല്ലേ'; പ്രി​യ​ദ​ര്‍​ശ​ന്‍
Wednesday, September 27, 2023 11:12 AM IST
ന​ട​ൻ ഇ​ന്ദ്ര​ൻ​സി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യെ​പ്പ​റ്റി പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. വ​ര്‍​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു സി​നി​മാ സെ​റ്റി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വം ഓ​ര്‍​ത്തെ​ടു​ത്താ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സി​ൽ ഒ​രു വേ​ന്ദ്ര​നു​ണ്ടെ​ന്നു പ്രി​യ​ദ​ർ​ശ​ൻ തു​റ​ന്നു പ​റ​ഞ്ഞ​ത്.

ന​ട​ന്‍ മ​ധു​വി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫി​ലിം ഫ്ര​റ്റേ​ണി​റ്റി ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘മ​ധു​മൊ​ഴി’ എ​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്രി​യ​ദ​ര്‍​ശ​ൻ ഇ​ന്ദ്ര​ൻ​സി​നെ ആ​ദ​രി​ച്ച​ത്.

ഇ​ന്ദ്ര​ൻ​സ് ഒ​രു ത​യ്യ​ൽ​ക്കാ​ര​നാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ വ​ന്ന​ത്. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ പ​തു​ക്കെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ​തു​ട​ങ്ങി.



കു​റ​ച്ചു​കൂ​ടി ന​ല്ല വ​രു​മാ​നം, ആ​ളു​ക​ൾ അ​റി​യു​ന്നു, അ​ങ്ങ​നെ​യി​രി​ക്കെ ക​ല്ലി​യൂ​ർ ശ​ശി​യു​ടെ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​ന്ദ്ര​ൻ​സ് വ​ന്നു.

ര​ണ്ടു​മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ശ​ശി ചോ​ദി​ച്ചു, ‘‘നീ ​പൈ​സ​യു​ടെ കാ​ര്യ​മൊ​ന്നും പ​റ​ഞ്ഞി​ല്ല​ല്ലോ’’. ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു എ​നി​ക്ക് ഇ​പ്പോ​ൾ കി​ട്ടു​ന്ന​ത് 15000 രൂ​പ​യാ​ണ്. അ​ത് ത​ന്നാ​ൽ മ​തി.

ശ​ശി പ​റ​ഞ്ഞു അ​ത് ശ​രി​യാ​കി​ല്ല, ‘‘5000 രൂ​പ​യേ ത​രാ​ൻ പ​റ്റൂ’’. ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു 15 ആ​ണ് ഇ​പ്പോ എ​ല്ലാ​വ​രും ത​രു​ന്ന​ത്.’ ശ​ശി പ​റ​ഞ്ഞു, ‘‘എ​നി​ക്ക് അ​ഞ്ച് രൂ​പ​യേ ത​രാ​ൻ പ​റ്റൂ. സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ൽ ചെ​യ്‌​താ​ൽ മ​തി ഇ​ല്ലെ​ങ്കി​ൽ പോ​യി​ക്കൊ​ള്ളൂ. ര​ണ്ടു ദി​വ​സം ചെ​യ്ത​തി​ന് ഉ​ള്ള പ​ണം വാ​ങ്ങി​ക്കോ.

ഞാ​ൻ വേ​റെ ആ​രെ​യെ​ങ്കി​ലും കൊ​ണ്ട് വീ​ണ്ടും ചെ​യ്യി​ക്കാം’’. കു​റ​ച്ചു നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്കു ശേ​ഷം ഇ​ന്ദ്ര​ൻ​സ് ചോ​ദി​ച്ചു, ‘‘ചേ​ട്ട​ൻ അ​ഞ്ചു രൂ​പ ത​രാം എ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ ഇ​പ്പോ​ൾ ര​ണ്ടു ദി​വ​സം അ​ഭി​ന​യി​ച്ചു. അ​ത് നി​ങ്ങ​ൾ വീ​ണ്ടും ഷൂ​ട്ട്‌ ചെ​യ്യും എ​ന്നും പ​റ​ഞ്ഞു.

അ​പ്പൊ വീ​ണ്ടും ഷൂ​ട്ട് ചെ​യ്യാ​ൻ ചേ​ട്ട​ന് എ​ത്ര തു​ക ചെ​ല​വാ​കും?’’. ഒ​രു പ​ത്തു നാ​ൽ​പ​തു രൂ​പ ആ​കു​മെ​ന്ന് ശ​ശി. ‘‘അ​പ്പൊ ചേ​ട്ട​ൻ എ​നി​ക്ക് ഞാ​ൻ ചോ​ദി​ച്ച പ​തി​ന​ഞ്ചു രൂ​പ ത​ന്നാ​ൽ ചേ​ട്ട​ന് 25 രൂ​പ ലാ​ഭ​മ​ല്ലേ’’ ഉ​ട​നെ ഇ​ന്ദ്ര​ൻ​സി​ന്‍റെ മ​റു​പ​ടി. അ​ത് കേ​ട്ട്, ദേ​ഷ്യം പി​ടി​ച്ചി​രു​ന്ന ശ​ശി പോ​ലും ചി​രി​ച്ചു​പോ​യി.

അ​ത്ര വേ​ന്ദ്ര​നാ​ണ് ഈ ​ഇ​ന്ദ്ര​ൻ​സ്. ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം നേ​ടി​യ ഇ​ന്ദ്ര​ൻ​സ് സി​നി​മ​യി​ലെ​ത്തി​യ​തി​നു പി​ന്നി​ൽ ഒ​രു വ​ലി​യ ക​ഷ്ട​പ്പാ​ടു​ണ്ട്.

ആ ​ക​ഷ്ട​പ്പാ​ടെ​ല്ലാം താ​ണ്ടി ഒ​രു ദേ​ശീ​യ അ​വാ​ർ​ഡ് വാ​ങ്ങു​ന്ന​തി​ലെ​ത്തി നി​ൽ​ക്കു​ന്ന ഇ​ന്ദ്ര​ൻ​സി​നെ ആ​ദ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. പ്രി​യ​ദ​ർ​ശ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.