കാ​ത​ൽ സി​നി​മ​യി​ൽ ജ്യോ​തി​ക​യു​ടെ ശ​ബ്ദ​മാ​കാ​ൻ ആ​ദ്യം മ​ടി​യാ​യി​രു​ന്നു; ജോ​മാ​ൾ പ​റ​യു​ന്നു
Wednesday, November 29, 2023 3:08 PM IST
കാ​ത​ൽ സി​നി​മ​യി​ലെ ഡ​ബ്ബിം​ഗി​നെ​കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ജോ​മോ​ൾ. സി​നി​മ​യി​ൽ ജ്യോ​തി​ക അ​വ​ത​രി​പ്പി​ച്ച ഓ​മ​ന എ​ന്ന വേ​ഷ​ത്തി​നാ​ണ് ജോ​മോ​ളാ​ണ് ശ​ബ്ദം ന​ൽ​കി​യ​ത്.

ചി​ത്ര​ത്തി​ലേ​യ്ക്ക് ആ​ദ്യം വി​ളി​ച്ച​പ്പോ​ൾ പോ​കാ​ൻ മ​ടി​യാ​യി​രു​ന്നു​വെ​ന്നും ചി​ത്രീ​ക​ര​ണ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന സം​ശ​യ​മാ​യി​രു​ന്നു​വെ​ന്നും ജോ​മോ​ൾ പ​റ​യു​ന്നു.

കാ​ത​ൽ-​ദ് കോ​ർ എ​ന്ന സി​നി​മ​യി​ൽ പ്ര​വൃ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ ആ​ദ്യം എ​നി​ക്ക് മ​ടി​യാ​യി​രു​ന്നു. ഞാ​ൻ ശ​ബ്ദം ന​ൽ​കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി.

ഗം​ഭീ​ര​മാ​യ ക​ഥ​യോ​ട് എ​നി​ക്ക് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്നും സം​ശ​യി​ച്ചു. എ​ന്നാ​ൽ ഇ​ന്ന്, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​ൻ ഈ ​അ​വ​സ​രം ന​ൽ​കി​യ​തി​ന്, എ​ന്നി​ൽ വി​ശ്വ​സി​ച്ച​തി​ന്, ജി​യോ ബേ​ബി​യോ​ടും മ​റ്റെ​ല്ലാ​വ​രോ​ടും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​ന്ന് ത​ന്ന​തി​ന് ന​ന്ദി മ​മ്മൂ​ക്ക. ജോ​മോ​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.