ബേ​സി​ൽ ജോ​സ​ഫ് യൂ​ത്ത് കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ; അ​ഭി​ന​ന്ദി​ച്ച് സു​ധാ​ക​ര​ൻ
Saturday, July 2, 2022 11:04 AM IST
പാ​ല​ക്കാ​ട് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് സംസാരിച്ച സം​വി​ധാ​യ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫി​നെ അ​ഭി​ന​ന്ദി​ച്ച് കെപിസിസി പ്രസിഡന്‍റ് കെ.​സു​ധാ​ക​ര​ന്‍. അ​വാ​ര്‍​ഡു​ക​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം പ​ല​രെ​യും അ​ഭി​ന​വ സി​പി​എം അ​നു​കൂ​ലി​ക​ള്‍ ആ​ക്കു​ന്ന കാ​ല​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​പു​ക​ളി​ല്‍ സം​സാ​രി​ക്കാ​ന്‍ ബേ​സി​ല്‍ മു​ന്നോ​ട്ട് വ​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കുവ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

സി​നി​മ രം​ഗ​ത്തെ യു​വ​തു​ര്‍​ക്കി​ക​ളെ കോ​ണ്‍​ഗ്ര​സി​ന്‍റെ വേ​ദി​ക​ളി​ല്‍ കാ​ണു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വാ​ര്‍​ഡു​ക​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം പ​ല​രെ​യും അ​ഭി​ന​വ സി​പി​എം അ​നു​കൂ​ലി​ക​ള്‍ ആ​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാം​പു​ക​ളി​ല്‍ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ സി​നി​മ​യി​ലെ യു​വാ​ക്ക​ള്‍ മു​ന്നോ​ട്ടുവ​രു​ന്ന​ത് നാ​ടി​ന് ശു​ഭ​സൂ​ച​ക​മാ​ണ്.

മേ​ശ​പ്പു​റ​ത്ത് അ​വാ​ര്‍​ഡ് വ​ച്ചി​ട്ട്, എ​ടു​ത്തോ എ​ന്നു പ​റ​ഞ്ഞ് മാ​റി​നി​ന്ന് സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യ​ല്ല കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. അ​ടി​മ​ക​ളെ സൃ​ഷ്ടി​ച്ച് സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ക്കി മാ​റ്റു​ന്ന രീ​തി​യും ഞ​ങ്ങ​ള്‍​ക്കി​ല്ല.

ഓ​രോ വ്യ​ക്തി​യെ​യും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നും വ​ള​രാ​നും പ​ര​സ്പ​ര സ്‌​നേ​ഹ​ത്തോ​ടെ മു​ന്നേ​റാ​നും പ​ഠി​പ്പി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റേ​ത്. അ​ത് മു​റു​കെ പി​ടി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ ചി​ന്ത​ന്‍ ഷി​വി​റി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച യു​വ സം​വി​ധാ​യ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.