പ്രമുഖ നാടകനടന്‍ ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ പി.ജെ. പീറ്റര്‍ (കലാനിലയം പീറ്റര്‍ -80) അന്തരിച്ചു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തി ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തിയാണ്. സംസ്ഥാന അവാര്‍ഡ്, സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സ്നാപക യോഹന്നാൻ നാടകത്തിൽ സ്ത്രീകഥാപാത്രമായ ഹെറോദ്യ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. അമ്പതിലേറെ അമച്വർ നാടകങ്ങളിലും നൂറോളം പ്രൊഫഷണൽ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്. ആകാശവാണിയിൽ നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽകി.
പ്രശസ്ത നാടകസമിതിയായ കലാനിലയത്തിൽ അനൗൺസറായി ചേർന്ന പീറ്റർ, പിന്നീട് സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ദേവദാസി, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായും പ്രവർത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.