കമൽഹാസന്റെ "ഇന്ത്യൻ 2' റിലീസിംഗ് പ്രഖ്യാപിച്ചു; ചിത്രത്തിന്റെ മൂന്നാം ഭാഗവും ആറുമാസത്തിലുണ്ടാകുമെന്ന് റിപ്പോർട്ട്
Tuesday, May 21, 2024 10:58 AM IST
കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 12-ന് ചിത്രം തിയറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യൻ 2 റിലീസായി ആറ് മാസത്തിന് ശേഷം ഇന്ത്യൻ 3 റിലീസാകുമെന്നും റിപ്പോർട്ടുകളുണ്ട്. മേയ് 22-ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്നും ശങ്കർ അറിയിച്ചു.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ഇന്ത്യന്‍ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
200 കോടിയാണ് പുതിയ സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക.