അ​വ​ധി​ക്കാ​ലം പ്ര​മേ​യ​മാ​യി കൊ​ന്ന​പ്പൂ​ക്ക​ളും മാ​മ്പ​ഴ​വും
Wednesday, July 21, 2021 6:50 PM IST
കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം പ്ര​മേ​യ​മാ​യ 'കൊ​ന്ന​പ്പൂ​ക്ക​ളും മാ​മ്പ​ഴ​വും' എ​ന്ന ചി​ത്രം തി​യ​റ്റ​ര്‍ പ്ലേ ​ഓ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി. മ​ള്‍​ട്ടി​പ്പി​ള്‍ സ്ട്രീ​മിം​ഗ് സാ​ധ്യ​ത പ​രീ​ക്ഷി​ക്കു​ന്ന ഈ ​ചി​ത്രം നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ച​ല​ചി​ത്ര മേ​ള​ക​ളി​ല്‍ ചി​ത്രം ഇ​തി​നോ​ട​കം പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്ന അ​വ​ധി​ക്കാ​ല​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. വി​ല്ലേ​ജ് ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ല്‍ നീ​ന ബി ​നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും അ​ഭി​ലാ​ഷ് എ​സ്. ആ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ കു​ട്ടി​ക​ളു​ടെ സം​ഗീ​ത റി​യാ​ലി​റ്റി ഷോ ​ആ​യ ടോ​പ്പ് സിം​ഗ​റി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജെ​യ്ഡ​ന്‍ ഫി​ലി​പ്പാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ മാ​സ്റ്റ​ര്‍ ശ്രീ​ദ​ര്‍​ശ്, മാ​സ്റ്റ​ര്‍ സ​ഞ്ജ​യ്, മാ​സ്റ്റ​ര്‍ അ​ഹ്‌​റോ​ണ്‍, ഹ​രി​ലാ​ല്‍, സ​തീ​ഷ്, സാം​ജി എ​ന്നി​വ​ര്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ദ​ര്‍​ശ് കു​ര്യ​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഷാ​രൂ​ണ്‍ സ​ലീ​മും ഗാ​ന​ര​ച​ന സ​നി​ല്‍ മാ​വേ​ലി​യും നി​ര്‍​വ​ഹി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.