കൊച്ചിയിലെ വെള്ളക്കെട്ടിനെതിരേ രൂക്ഷവിമർശനവുമായി നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. കൊച്ചിയിൽ റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കണമെന്നും അത് സാധ്യമല്ലെങ്കില്‍ "ഓരോ വീട്ടിൽ ഓരോ ബോട്ട്' എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നുമാണ് പരിഹാസ രൂപേണ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
എല്ലാം നമ്മുടെ വിധിയാണെന്നും ആരു ഭരിച്ചാലും ഇതിനൊന്നും മാറ്റം വരില്ലെന്നുമാണ് അവർ പറയുന്നത്.
ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ "ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടനെ ആരംഭിക്കണം..
വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്. കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.