ലീ​ല സി​നി​മ​യാ​ക്കേ​ണ്ടി​യി​രു​ന്നി​ല്ല: ഉ​ണ്ണി ആ​ർ. പ​റ​യു​ന്നു
Saturday, December 2, 2023 9:48 AM IST
ലീ​ല എ​ന്ന ക​ഥ സി​നി​മ​യാ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും ക​ഥ​യാ​യി ത​ന്നെ​യി​രു​ന്നാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നും ഉ​ണ്ണി ആ​ർ. ലീ​ല സി​നി​മ​യു​ടെ തി​ര​ക്ക​ഥ താ​ൻ എ​ഴു​താ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും ക​ഥ സി​നി​മ​യാ​ക്കി​യ​തി​ൽ പാ​ളി​ച്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു.

മ​ല​ബാ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ര​ണ്ടാം ദി​ന​ത്തി​ൽ ന​ട​ന്ന ‘ക​ഥ​ക​ൾ​കൊ​ണ്ട് മാ​ത്രം’ എ​ന്ന സെ​ഷ​നി​ലാ​ണ് ഉ​ണ്ണി ആ​ർ ത​ന്‍റെ തി​ര​ക്ക​ഥ​യി​ൽ പി​റ​ന്ന സ്വ​ന്തം ക​ഥ ലീ​ല​യെ കു​റി​ച്ചു പ​റ​ഞ്ഞ​ത്.

ലീ​ല ക​ഥ ത​ന്നെ​യാ​യി​രു​ന്നു ന​ല്ല​ത്. പാ​ളി​പ്പോ​യ​താ​ണ്. അ​തു താ​ൻ എ​ഴു​താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ലീ​ല സി​നി​മ​യെ​ന്ന നി​ല​യ്ക്ക് താ​ൻ ഒ​ട്ടും തൃ​പ്ത​ന​ല്ല.​ആ ക​ഥ തൊ​ടാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു ന​ല്ല​തെ​ന്ന് പി​ന്നീ​ട് തോ​ന്നി​യി​ട്ടു​ണ്ട്.

ത​ന്‍റെ ക​ഥ​ക​ളി​ൽ സി​നി​മ​യാ​യി വ​ന്ന​ത് പ്ര​തി പൂ​വ​ൻ കോ​ഴി, ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി, ലീ​ല തു​ട​ങ്ങി​യ​വ​യാ​ണ്. ബി​ഗ്ബി​യും ചാ​ർ​ളി​യു​മെ​ല്ലാം സി​നി​മ​ക​ളാ​യി എ​ഴു​തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ന്തം ക​ഥ​ക​ൾ സി​നി​മ​യാ​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്ന് പി​ന്നീ​ട് തി​രി​ച്ച​റി​വു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഥ​ക​ൾ സി​നി​മ​യാ​ക്കു​മ്പോ​ൾ ആ​ത്മാ​വ് ചോ​ർ​ന്നു​പോ​കു​മെ​ന്നും തോ​ന്നി​യി​ട്ടു​ണ്ട്.

ബി​ജു മേ​നോ​നെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​ക്കി ര​ഞ്ജി​ത്ത് നി​ർ​മി​ച്ചു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ലീ​ല. 2016ല്‍ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് സാ​ന്പ​ത്തി​ക​വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

പാ​ര്‍​വ​തി ന​മ്പ്യാ​ര്‍, വി​ജ​യ​രാ​ഘ​വ​ന്‍, സു​രേ​ഷ് കൃ​ഷ്ണ, ഇ​ന്ദ്ര​ന്‍​സ്, ക​ര​മ​ന സു​ധീ​ര്‍, ജ​ഗ​ദീ​ഷ്, പ്രി​യ​ങ്ക എ​ന്നി​വ​ര്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.