ലേശം പോലും വിഷമിക്കേണ്ട: നിഖിലയെ പിന്തുണച്ച് നടി മാലാ പാര്‍വതി
Monday, May 16, 2022 10:27 AM IST
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് നല്‍കരുതെന്ന നടി നിഖില വിമലിന്‍റെ പ്രസ്തവാനക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തില്‍ നടിക്ക് പിന്തുണയുമായി മാലാ പാര്‍വതി. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി പിന്തുണയുമായി എത്തിയത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട നിഖില
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. 'എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്.
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്.
എന്ന്സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.