"ഒ​രു ഭാ​ര​ത​സ​ര്‍​ക്കാ​ര്‍ ഉ​ത്പ​ന്നം' പേര് മാറ്റുന്നു
Saturday, March 2, 2024 2:52 PM IST
"ഒ​രു ഭാ​ര​ത​സ​ര്‍​ക്കാ​ര്‍ ഉ​ത്പ​ന്നം' എ​ന്ന സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്. സി​നി​മ​യു​ടെ പേ​രി​ല്‍ "ഭാ​ര​തം' എ​ന്ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം. പേ​ര് മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​കൊ​ണ്ടു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും സെ​ൻ​സ​ർ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ ട്രെ​യി​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.



ഭ​വാ​നി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ നി​സാം റാ​വു​ത്ത​ര്‍ ര​ച​ന നി​ർ​വ​ഹി​ച്ച് ടി.​വി. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ഒ​രു ഭാ​ര​ത സ​ര്‍​ക്കാ​ര്‍ ഉ​ത്പ​ന്നം'. സു​ബീ​ഷ് സു​ധി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. നാ​യി​ക ഷെ​ല്ലി.

അ​ജു വ​ര്‍​ഗീ​സ്, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് വാ​സു​ദേ​വ​ന്‍, ദ​ര്‍​ശ​ന നാ​യ​ര്‍, ജോ​യ് മാ​ത്യു, ലാ​ല്‍ ജോ​സ്, വി​ജ​യ് ബാ​ബു, ഹ​രീ​ഷ് ക​ണാ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.