മി​ഥു​ൻ മാ​നു​വ​ൽ -​ ജ​യ​റാം ചി​ത്രം ഓ​സ്‌​ല​ർ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; മ​മ്മൂ​ട്ടി​യും ചി​ത്ര​ത്തി​ൽ
Wednesday, December 6, 2023 9:00 AM IST
സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സും ജ​യ​റാ​മും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ഏ​ബ്ര​ഹാം ഓ​സ്‌​ല​ർ ജ​നു​വ​രി 11ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ‘അ​ഞ്ചാം പാ​തി​രാ’ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം മി​ഥു​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മെ​ഡി​ക്ക​ൽ ക്രൈം ​ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണ് ഏ​ബ്ര​ഹാം ഓ​സ്‍​ല​ർ. ഇ​ര്‍​ഷാ​ദ് എം. ​ഹ​സ​നൊ​പ്പം മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. സി​നി​മ​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ 30 മു​ത​ൽ 40 മി​നി​റ്റ് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ്ക്രീ​ന്‍ ടൈം ​ഉ​ള്ള ക​ഥാ​പാ​ത്ര​മാ​ണ് മ​മ്മൂ​ട്ടി ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍, സൈ​ജു കു​റു​പ്പ്, അ​ന​ശ്വ​ര രാ​ജ​ന്‍, സെ​ന്തി​ല്‍ കൃ​ഷ്ണ, ജ​ഗ​ദീ​ഷ്, സാ​യ് കു​മാ​ര്‍, ആ​ര്യ സ​ലിം എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡോ. ​ര​ണ്‍​ധീ​ര്‍ കൃ​ഷ്ണ​ന്‍ ആ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം തേ​നി ഈ​ശ്വ​ര്‍, സം​ഗീ​തം മി​ഥു​ന്‍ മു​കു​ന്ദ​ന്‍, എ​ഡി​റ്റിം​ഗ് സൈ​ജു ശ്രീ​ധ​ര​ന്‍, ക​ലാ​സം​വി​ധാ​നം ഗോ​കു​ല്‍ ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ ജോ​ണ്‍ മ​ന്ത്രി​ക്ക​ല്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ സു​നി​ല്‍ സിം​ഗ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ പ്രി​ന്‍​സ് ജോ​യ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ര്‍, സ്റ്റി​ല്‍​സ് എ​സ്.​ബി.​കെ ഷു​ഹൈ​ര്‍, ഡി​സൈ​ന്‍​സ് യെ​ല്ലോ‍​ടൂ​ത്ത്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.