നാ​ട്ടു​നാ​ട്ടു​വി​ന് ചു​വ​ടു​വ​ച്ച് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും; വീ​ഡി​യോ
Thursday, February 16, 2023 10:54 AM IST
ഭാ​ര്യ​യ്ക്കൊ​പ്പം ചു​വ​ടു​ക​ൾ വ​ച്ച് മ​നോ​ഹ​ര​മാ​യി നൃ​ത്തം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി‌​യോ​യാ​ണ് ഇ​പ്പോ​ൾ ഫാ​ൻ പേ​ജു​ക​ളി​ല​ട​ക്കം വൈ​റ​ലാ​കു​ന്ന​ത്. ആ​ർ​ആ​ർ​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന പാ‌​ട്ടി​ന് വ​ള​രെ സു​ന്ദ​ര​മാ​യാ​ണ് അ​ദ്ദേ​ഹം ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന​ത്. ഒ​പ്പം ഭാ​ര്യ സു​ചി​ത്ര​യു​മു​ണ്ട്.

ഡി​സ്നി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് കെ ​മാ​ധ​വ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ത​ക​ർ​പ്പ​ൻ ഡാ​ൻ​സ്. സ​ദ​സി​നെ ഇ​ള​ക്കി മ​റി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും ഡാ​ൻ​സ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.



ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി ഒ​രു​ക്കു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

എ​ലോ​ണ്‍ എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സി​നെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം. 12 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഷാ​ജി കൈ​ലാ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് എ​ലോ​ണ്‍. അ​തി​നൊ​പ്പം ത​ന്നെ 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഭ​ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത സ്ഫ​ടി​ക​വും റി ​റി​ലീ​സി​നെ​ത്തി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.