ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംനേടി മലയാളികളുടെ സൂപ്പർതാരം മോഹൻലാൽ.
ഫോർച്ച്യുണ് ഇന്ത്യ മാഗസിൻ പുറത്തുവിട്ട പട്ടികയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്നവരിൽ ഒന്നാമത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ്. തമിഴ് സൂപ്പർതാരം ‘ദളപതി’ വിജയ് രണ്ടാം സ്ഥാനത്തും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ നാലാം സ്ഥാനത്താണ്.
ഈ സാന്പത്തികവർഷം 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. വിജയ് 80 കോടി നികുതിയടച്ചു. സൽമാൻ 75 കോടി രൂപയും അമിതാഭ് ബച്ചൻ 71 കോടി രൂപയും നികുതി അടച്ചു. ഷാരൂഖ് ഖാൻ ഒന്നാമതെത്തിയപ്പോൾ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവരെ മറികടന്നാണ് വിജയ് നികുതി അടയ്ക്കുന്ന പ്രമുഖരിൽ രണ്ടാമതെത്തിയത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നവരിൽ അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടി രൂപ അടച്ച കോഹ്ലിയാണ് ഏറ്റവും കൂടുതൽ നികുതി അടച്ച ക്രിക്കറ്റർ.
മഹേന്ദ്രസിംഗ് ധോണി (38 കോടി രൂപ), സച്ചിൻ തെണ്ടുൽക്കർ (28 കോടി രൂപ) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗണ് 42 കോടി രൂപയും രണ്ബീർ കപൂർ 36 കോടിയും നികുതിയടച്ച് ആദ്യ പത്തിൽ ഇടംനേടി.
ആദ്യ 20ലുള്ള മറ്റു സെലിബ്രിറ്റികൾ:
ഋതിക് റോഷൻ (28 കോടി രൂപ), കപിൽ ശർമ (26 കോടി രൂപ), കരീന കപൂർ (20 കോടി രൂപ), ഷാഹിദ് കപൂർ (14 കോടി രൂപ),മോഹൻലാൽ (14 കോടി രൂപ), അല്ലു അർജുൻ (14 കോടി രൂപ), കിയാര അദ്വാനി (12 കോടി രൂപ), കത്രീന കൈഫ് (11 കോടി), പങ്കജ് ത്രിപാഠി (11 കോടി രൂപ). ആമിർ ഖാൻ (10 കോടി രൂപ). ഋഷഭ് പന്ത് (10 കോടി രൂപ) എന്നിവരാണ് 21, 22 സ്ഥാനങ്ങളിലുള്ളവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.