പ്രൗ​​ഢഗംഭീര​മാ​യി മോ​ഹ​ന്‍​ലാ​ലി​ന്‍റെ പു​തി​യ വീ​ട്; വീ​ഡി​യോ
Sunday, July 10, 2022 11:25 AM IST
മോ​ഹ​ന്‍​ലാ​ലി​ന്‍റെ കൊ​ച്ചി​യി​ലെ പു​തി​യ ഫ്ളാറ്റിന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ വീ​ടി​ന്‍റെ ഇ​ന്‍റീരി​യ​ര്‍ ഡി​സൈ​നു​ക​ളൊ​ക്കെ മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് പ​രി​ച​യ​പെ​ടു​ത്തു​ന്ന​ത്. ഭാ​ര്യ സു​ചി​ത്ര​യും ഒ​പ്പ​മു​ണ്ട്.



സം​വി​ധാ​യ​ക​ന്‍ അ​നീ​ഷ് ഉ​പാ​സ​ന​യാ​ണ് വീ​ടി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ആ​ര്‍​എ​കെ ഇ​ന്‍റീ​രി​യേ​ഴ്‌​സാ​ണ് ഫ്‌​ളാ​റ്റിന്‍റെ ഇ​ന്‍റീരി​യ​ര്‍ അ​തി​വി​പു​ല​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



കൊ​ച്ചി​യി​ല്‍ കു​ണ്ട​ന്നൂ​രി​ലെ ഐഡിന്‍റിറ്റി സ​മു​ച്ചയ​ത്തി​ലാ​ണ് 9000 ച​തു​ര​ശ്ര അ​ടി​യു​ള്ള ഫ്‌​ളാ​റ്റ്. ബു​ധ​നാ​ഴ്ച ന​ട​ന്ന പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​ല്‍ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​ന്‍​പ​തോ​ളം പേ​രാ​ണ് എ​ത്തി​യ​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഫ്‌​ളാ​റ്റി​ന്‍റെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ണം വീ​ടി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ ത​ന്നെ വ​ച്ചി​രി​ക്കു​ന്ന ലം​ബ്ര​ട്ട സ​കൂ​ട്ട​റാ​ണ്.



ഇ​ട്ടി​മാ​ണി സി​നി​മ​യി​ല്‍ താ​രം ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മൈ ​ഫോ​ണ്‍ ന​ന്പ​ര്‍ ഈ​സ് 2255 എ​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ രാ​ജാ​വി​ന്‍റെ മ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ന​ന്പ​റാ​ണ് വാ​ഹ​ന​ത്തി​നും. 15,16 നി​ല​ക​ള്‍ ഒ​രു​മി​ച്ച് ഡ്യൂ​പ്ല​ക്‌​സ് ​ഫ്ള​റ്റാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.



ഗ​സ്റ്റ് ലി​വി​ങ് , ഡൈ​നി​ങ്, പൂ​ജാ റൂം, ​പാ​ന്‍​ട്രി കി​ച്ച​ന്‍, വ​ര്‍​ക്കി​ങ് കി​ച്ച​ന്‍ എ​ന്നി​വ​യാ​ണ് താ​ഴ​ത്തെ നി​ല​യി​ല്‍ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​ക​ത്തി​നോ​ട് അ​തീ​വ താ​ല്‍​പ​ര്യ​മു​ള്ള മോ​ഹ​ന്‍​ലാ​ല്‍ വി​ശാ​ല​മാ​യാ​ണ് അ​ടു​ക്ക​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ചെ​ന്നൈ​യി​ല്‍ ക​ട​ല്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടു കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ദു​ബാ​യി​ലെ ആ​ര്‍​പി ഹൈ​റ്റ്‌​സി​ല്‍ മ​റ്റൊ​രു ഫ്‌​ളാ​റ്റ് കൂ​ടി മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. തേ​വ​ര​യി​ലു​ള്ള വീ​ട്ടി​ലും താ​രം കൊ​ച്ചി​യി​ലു​ള്ള​പ്പോ​ള്‍ താ​മ​സി​ക്കാ​റു​ണ്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.