സിനിമ കാണാൻ തിയറ്ററിലേക്ക് എത്തണം; അഭ്യർഥനയുമായി മോഹൻലാൽ
Thursday, January 21, 2021 8:39 PM IST
സിനിമ കാണാൻ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിച്ച് മോഹൻലാൽ. കോവിഡിനെത്തുടർച്ച് അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറന്നതിനുശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് വെള്ളം. ജയസൂര്യ നായകനായ ചിത്രം 22നാണ് റിലീസ് ചെയ്യുന്നത്.
വെള്ളത്തിന് ആശംസകൾ നേർന്ന മോഹൻലാൽ, പ്രേക്ഷകരോട് തിയറ്ററിലെത്തി സിനിമകൾ കാണണമെന്ന് ഓർമിപ്പിച്ചു. ലക്ഷക്കണക്കിന് ജോലി ചെയ്യുന്ന വ്യവസായമാണ് സിനിമ. തിയറ്ററിലെത്തി സിനിമ കണ്ട് വിനോദ മേഖലയെ സഹായിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും മോഹൻലാൽ പറഞ്ഞു.