ഞാ​ൻ ഒ​രു​ക്കി​യ സം​ഗീ​തം ഇ​ന്നും ട്രെ​ന്‍ഡിംഗ് ​ആയ​തി​ൽ സ​ന്തോ​ഷം; ഔ​സേ​പ്പ​ച്ച​ൻ
Tuesday, July 26, 2022 10:13 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യ ന്നാ ​താ​ൻ കേ​സ് കൊ​ട് ചി​ത്ര​ത്തി​ലെ ദേ​വ​ദൂ​ത​ർ പാ​ടി എ​ന്ന ഗാ​ന​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പാട്ടിന്‍റെ യഥാർഥ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ. ചാ​ക്കോ​ച്ചാ പൊ​ളി​ച്ചൂ​ടാ മോ​നേ എ​ന്നു എ​ഴു​തി​യാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

1985ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'കാ​തോ​ടു കാ​തോ​രം' എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് 'ദേ​വ​ദൂ​ത​ര്‍ പാ​ടി' എ​ന്ന ഗാ​നം. ഒ​എ​ന്‍​വി കു​റു​പ്പിന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ വ​രി​ക​ള്‍​ക്ക് ഔ​സേ​പ്പ​ച്ച​നാ​ണ് അ​ന്ന് ഈ​ണ​മൊ​രു​ക്കി​യ​ത്. ഗാ​ന​ഗ​ന്ധ​ര്‍​വന്‍ കെ.​ജെ.​യേ​ശു​ദാ​സി​ന്‍റെ ആ​ലാ​പ​ന​ത്തി​ല്‍ അ​ന്നേ ഈ ​ഗാ​നം പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രു​ന്നു.

ചാ​ക്കോ​ച്ചാ പൊ​ളി​ച്ചൂ​ടാ മോ​നെ പൊ​ളി​ച്ചു. 37 വ​ർ​ഷം മു​ന്നേ ഞാ​ൻ വ​യ​ലി​ൻ വാ​യി​ച്ചു കൊ​ണ്ട് ക​ണ്ട​ക്ട് ചെ​യ്ത ഗാ​നം ഇ​ന്നും ട്രെ​ൻ​ഡിംഗ് ആ​യ​തി​ൽ സ​ന്തോ​ഷം. അ​ന്ന് ഓ​ർ​ക്ക​സ്ട്ര​യി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ കീ​ബോ​ർ​ഡ് എ.​ആ​ർ.​റ​ഹ്മാ​ൻ , ഗി​റ്റാ​ർ ജോ​ൺ ആ​ന്‍റ​ണി, ഡ്രം​സ് ശി​വ​മ​ണി.

​അ​തേ ഓ​ർ​ക്ക​സ്ട്ര​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ പു​ന​ർ സൃ​ഷ്ടി​ച്ച​തി​നൊ​പ്പം ബി​ജു നാ​രാ​യ​ണ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്ന ആ​ലാ​പ​ന​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ഗം​ഭീ​ര​മാ​യി. ഔ​സേ​പ്പ​ച്ച​ൻ കു​റി​ച്ചു. ന്നാ ​താ​ന്‍ കേ​സ് കൊ​ട്' എ​ന്ന ചി​ത്ര​ത്തി​ല്‍ വീ​ണ്ടും ഒ​രു​ക്കി​യ ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബി​ജു നാ​രാ​യ​ണ​നാ​ണ്. ഡോ​ണ്‍ വി​ന്‍​സെന്‍റാ​ണ് സം​ഗീ​തം.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ത്രി​ല്ല​ര്‍ ചി​ത്ര​മായ 'ന്നാ ​താ​ന്‍ കേ​സ് കൊടിൽ ​ജീ​വ​ന്‍ എ​ന്ന കാ​സ​ര്‍​കോ​ഡു​കാ​ര​നാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ​എ​ത്തു​ന്ന​ത്. ബേ​സി​ല്‍ ജോ​സ​ഫ്, ഉ​ണ്ണി​മാ​യ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. 'സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്', 'വി​ക്രം' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ത​മി​ഴ് ന​ടി ഗാ​യ​ത്രി ശ​ങ്ക​ര്‍ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ന്നാ ​താ​ന്‍ കേ​സ് കൊ​ട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.