പൂർണിമ ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ഒരു കട്ടിൽ ഒരു മുറി തിയറ്ററുകളിലേയ്ക്ക്
Wednesday, April 10, 2024 3:56 PM IST
ഷാനവാസ് കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം തൊട്ടപ്പൻ, കിസ്മത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, രഘുനാഥ് പലേരി, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ജനാർദ്ദനൻ, ഷമ്മി തിലകൻ, ഗണപതി, ജാഫർ ഇടുക്കി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, ഹരിശങ്കർ, രാജീവ് വി. തോമസ്. ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും താരനിരയിലുണ്ട്.
രഘുനാഥ് പലേരിയുടേതാണു തിരക്കഥ. ഗാനങ്ങൾ - അൻവർ അലി, രഘുനാഥ് പലേരി, സംഗീതം - അങ്കിത് മേനോൻ വർക്കി. ഛായാഗ്രഹണം. എൽദോസ് ജോർജ്, എഡിറ്റിംഗ് മനോജ് സി.എസ്,
കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ പീറ്റർ, കോസ്റ്റ്യും ഡിസൈൻ- നിസാർ റഹ്മത്ത്, പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്റേഴ്സ് - അരുൺ ഉടുമ്പൻചോല, അഞ്ജുപിറ്റർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ബാബു രാജ്മനിശേരി, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, പിആർഒ - വാഴൂർ ജോസ്.
സപ്തതരംഗ ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സപ്ത തരംഗ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.