പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി.
Saturday, April 20, 2024 9:09 AM IST
സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കളും ചേർന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേമലു 2 പ്രഖ്യാപിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.
ആദ്യ ഭാഗത്തിൽ അഭിനയിച്ചവർ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും അഭിനയിക്കുക. അണിയറ പ്രവർത്തകരും ഒന്നാം ഭാഗത്തിലെ തന്നെയാണ്. ഭാവന സ്റ്റുഡിയോസ് ആണ് നിർമാണം.
മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് ഇത്തവണ പദ്ധതി.
ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചിരുന്നു. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കലക്ഷൻ 135 കോടിയായിരുന്നു.