ആർഡിഎക്സ് സംവിധായകൻ വിവാഹിതനായി, ആശംസകളുമായി സിനിമ സുഹൃത്തുക്കൾ; വീഡിയോ
Monday, February 26, 2024 8:30 AM IST
സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നിഹാസ് ഹിദായത്ത് വിവാഹിതനായി. ഷഫ്നയാണ് വധു. ഒപ്റ്റോമെട്രി വിദ്യാർഥിയാണ് ഷഫ്ന. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.
ബേസിൽ ജോസഫ്, ബാബു ആന്റണി, മാലാ പാർവതി, ഐമ റോസ് തുടങ്ങി നിരവധി പേരാണ് വിവാഹത്തിൽ ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 22നായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
ബേസിൽ ജോസഫിന്റെ അസോസിയേറ്റായി ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഡിഎക്സ് നഹാസിന്റെ ആദ്യ സിനിമയാണ്.
റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ ചുരക്കെഴുത്താണ് ആർഡിഎക്സ്. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരാണ് ഈ വേഷങ്ങളിൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്. സോഫിയ പോള്‍ ആയിരുന്നു നിര്‍മാണം.