തോമസ് തിരുവല്ല ഫിലിംസിന്റെ പുതിയ ചിത്രം; നായകൻ സൈജു കുറുപ്പ്
Monday, February 26, 2024 10:01 AM IST
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.
ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിൽ ഒരു തറവാട്ടിൽ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നാട്ടിലെ പൊതുക്കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജു കുറുപ്പ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സായ്കുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് (പാൽത്തൂ ജാൻവർ ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ബബിലൂ അജു ഛായഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് - ഷഫീഖ് വി.ബി. കലാസംവിധാനം - ബാബു പിള്ള.
നിർമാണ നിർവഹണം - ജിതേഷ് അഞ്ചുമന.
മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.