കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ തിളക്കം; സന്തോഷ് ശിവന് പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം
Saturday, February 24, 2024 11:52 AM IST
2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. മെയ് 24ന് കാന്ഫെസ്റ്റിവലില്വച്ച് പുരസ്കാരം സമര്‍പ്പിക്കും. അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സമിതി അറിയിച്ചു.
ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ശിവന്. യുവതലമുറയുമായി പ്രവര്ത്താനുഭവം പങ്കുവയ്ക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മലയാളം ഉള്‍പ്പടെ വ്യത്യസ്ത ഭാഷകളിലെ ഒട്ടനവധി ചലച്ചിത്രങ്ങളില്‍ അസാധാരണമായ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഛായാഗ്രഹകനാണ് സന്തോഷ് ശിവന്.
2014ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു അതുല്യനേട്ടമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേത്.
ഫിലിപ്പ് റൂസ്ലോ, വില്മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്സ്കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നിവരാണ് നേരത്തെ ഈ പുരസ്കാരം നേടിയവര്‍.