ഷൈലോക്കിന്റെ ചിത്രീകരണം പൂർത്തിയായി
Tuesday, October 15, 2019 3:59 PM IST
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഷൈലോക്കിന്റെ ചിത്രീകരണം പൂർത്തിയായി. രാജാധിരാജ, മാസ്റ്റർപീസ് എന്നീ സിനിമകൾക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രമാണിത്. മീനയാണ് സിനിമയിലെ നായിക. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരുടേതാണ് തിരക്കഥ.
മീന, രാജ്കിരണ്, ബിബിൻ ജോർജ്, ബൈജു, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് സിനിമ നിർമിക്കുന്നത്.