"സദാചാര അമ്മാവൻ വന്നില്ലേ?'; ചോദ്യവുമായി ആരാധകർ
Thursday, June 17, 2021 4:54 PM IST
നടിയും അവതാരകയുമായ സുബി സുരേഷിന്റെ പുതിയ ചിത്രത്തിന് ഒരാളുടെ കമന്റ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം അയൽക്കാരിക്കൊപ്പം നിൽക്കുന്ന ഒറു ചിത്രം സുബി പോസ്റ്റ് ചെയ്തിരുന്നു.
ടി ഷർട്ടും ബർമുഡയും ധരിച്ചായിരുന്നു സുബി. ഇതിനു താഴെ ഗോപി എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്റും അതിനു സുബി കൊടുത്ത മറുപടിയും വൈറലായിരുന്നു. സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്തായിരുന്നു കമന്റ്. കൂടെ അശ്ളീല പദപ്രയോഗങ്ങളും.
'എടീ പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിക്ക്' എന്നായിരുന്നു സുബി നൽകിയ മറുപടി. പോസ്റ്റിട്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ സദാചാര അമ്മാവൻ ഇപ്പോൾ എവിടെ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്