"പാ​പ്പ​ൻ' ആ​കാ​ൻ സു​രേ​ഷ് ഗോ​പി പാ​ലാ​യി​ലേ​ക്ക്; ഒ​പ്പം ഗോ​കു​ലും
Monday, March 1, 2021 6:22 PM IST
സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ക്കു​ന്ന ‘പാ​പ്പ​ന്‍’ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്നു. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പാ​പ്പ​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യു​ടെ 252-ാമ​ത് ചി​ത്ര​മാ​ണ് പാ​പ്പ​ന്‍.

സം​വി​ധാ​യ​ക​ന്‍ ജോ​ഷി സ​ര്‍ ഷൂ​ട്ടിം​ഗിന്‍റെ​ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വി​ളി​ച്ച് തു​ട​ങ്ങി​യെ​ന്നും മാ​ര്‍​ച്ച് അ​ഞ്ചി​ന് ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. സ​ണ്ണി വെ​യി​ന്‍, നൈ​ല ഉ​ഷ, നീ​ത പി​ള്ള, ഗോ​കു​ല്‍ സു​രേ​ഷ് ഗോ​പി, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്, വി​ജ​യ​രാ​ഘ​വ​ന്‍, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.

Joshiy, the master craftsman and creator starts calling for shots on March 5th. Suresh Gopi takes the call for shots on March 5th. Pala, Erattupetta, Thodupuzha.
#Paappan starts rolling!

Posted by Suresh Gopi on Sunday, 28 February 2021


ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ആ​ര്‍​ജെ ഷാ​നാ​ണ്. അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ശ്യാം ​ശ​ശി​ധ​ര​ന്‍ എ​ഡി​റ്റിം​ഗും നി​ര്‍​വ്വ​ഹി​ക്കു​ന്നു. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.