തേ​ജ സ​ജ്ജ നാ​യ​ക​നാ​കു​ന്ന മി​റൈ; റോ​ക്കിം​ഗ് സ്റ്റാ​ർ മ​നോ​ജ് മ​ഞ്ചു തി​രി​ച്ചു​വ​രു​ന്നു
Monday, May 20, 2024 3:06 PM IST
എ​ട്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റോ​ക്കിം​ഗ് സ്റ്റാ​ർ മ​നോ​ജ് മ​ഞ്ചു തീ​യേ​റ്റ​ർ സ്ക്രീ​നു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ദി ​ബ്ലാ​ക്ക് സ്വാ​ർ​ഡ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് തേ​ജ സ​ജ്ജ ചി​ത്ര​മാ​യ മി​റൈ​ൽ മ​നോ​ജ് എ​ത്തു​ന്ന​ത്.

പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ടി.​ജി. വി​ശ്വ പ്ര​സാ​ദ് നി​ർ​മി​ച്ച് കാ​ർ​ത്തി​ക് ഗ​ട്ട​മ​നെ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ യോ​ദ്ധ ആ​യി​ട്ടാ​ണ് തേ​ജ സ​ജ്ജ എ​ത്തു​ന്ന​ത്.

മ​നോ​ജ് മ​ഞ്ചു​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് 'ദി ​ബ്ലാ​ക്ക് സ്വാ​ർ​ഡ്' ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗ്ലിം​പ്സ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന് മു​ൻ​പ് ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം പു​തി​യ ഗെ​റ്റ​പ്പി​ലാ​ണ് മ​നോ​ജ് മ​ഞ്ചു എ​ത്തു​ന്ന​ത്.

പോ​ണി ടെ​യി​ൽ മു​ടി​യും സ്റ്റൈ​ൽ താ​ടി​യും വെ​ച്ച് സ്റ്റൈ​ല​ൻ ഗെ​റ്റ​പ്പാ​ണ് താ​ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മി​റൈ എ​ന്ന ലോ​ക​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. റി​തി​ക നാ​യ​ക് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്നു. തെ​ലു​ങ്ക്, ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ഏ​പ്രി​ൽ 18, 2025ന് ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. 2D, 3D വേ​ർ​ഷ​നു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ന്ന​ത്.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - മ​ണി​ബാ​ബു ക​ര​ണം, സ​ഹ നി​ർ​മാ​താ​വ് - വി​വേ​ക് കു​ചിബ്ലോട​, ക്രി​യേ​റ്റി​വ് പ്രൊ​ഡ്യു​സ​ർ - കൃ​തി പ്ര​സാ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ - സു​ജി​ത് കു​മാ​ർ കൊ​ല്ലി, മ്യു​സി​ക്ക് - ഗൗ​ര ഹ​രി, ക​ലാ​സം​വി​ധാ​നം - ശ്രീ ​നാ​ഗേ​ന്ദ്ര ത​ങ്ങ​ല, പി​ആ​ർ​ഒ - ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.