കൂടെ നിന്നതിന്, കൈപിടിച്ചതിന് നന്ദി; ടർബോ പ്രതികരണത്തിൽ നന്ദിയുമായി വൈശാഖ്
Thursday, May 23, 2024 2:33 PM IST
ടർബോയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ലഭിച്ച പ്രേക്ഷകപ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് സംവിധായകൻ വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രണ്ടു മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനി നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണം വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും നിർവഹിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.