വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഉരുൾ എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം മമ്മി സെഞ്ച്വറിയാണ് സംവിധാനം ചെയ്യുന്നത്.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഉരുൾ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ആളാണ് ജോണി. ഭാര്യയും ഒന്നര വയസുള്ള മകളും അമ്മയും സഹോദരി ജാസ്മിനുമാണ് ജോണിയോടൊപ്പം താമസം. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു അവർ.
ജോണിയുടെ സഹോദരി ജാൻസിയുടെ വിവാഹം, ആ നാട്ടിൽ തന്നെയുള്ള പ്രിൻസ് എന്ന ചെറുപ്പക്കാരനുമായി ചിങ്ങം രണ്ടിന് നടത്തുവാൻ തീരുമാനിക്കുന്നു. കാര്യങ്ങളെല്ലാം മംഗളകരമായി നീങ്ങുമ്പോഴാണ് കർക്കിടമാസത്തിലെ ആ ഇരുണ്ട രാത്രിയിലെ മഹാദുരന്തം അവരെ തേടിയെത്തിയത് ! തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ ഉരുൾ എന്ന സിനിമ കടന്നു പോകുന്നു.
ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചൊക്ലി അവതരിപ്പിക്കുന്നു. ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക. ഉരുൾ പൊട്ടൽ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ ആലമ്മൂടനും അഭിനയിക്കുന്നു.
ബോബൻ ആലുമ്മൂടൻ, റഫീക് ചൊക്ലി, ടീന ബാടിയ, അപർണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ്. നായർ, സജീവൻ, ജോസ് ദേവസ്യ, വെൽസ്,കൊച്ചുണ്ണി പെരുമ്പാവൂർ, അബ്ദുള്ള,അരുൺ,സഫ്ന ഖാദർ, നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, വിൻസി, ദിവ്യാ ദാസ്, ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവർ അഭിനയിക്കുന്നു. ചിത്രം നവംബർ എട്ടിന് തീയേറ്ററുകളിലെത്തും.
ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാമറ - ഷെട്ടി മണി, ആർട്ട് - അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻ മൂലമ്പിള്ളി, ആർആർ - ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം - ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - കരീം, വെൽസ് കോടനാട്, പിആർഒ- അയ്മനം സാജൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.