"ഫീൽ ഗുഡ്' സിനിമയുടെ മാജിക്; 50 കോടി ക്ലബ്ബിൽ വർഷങ്ങൾക്കു ശേഷം
Thursday, April 18, 2024 11:39 AM IST
ആവേശത്തിന് പിന്നാലെ 50 കോടി ക്ലബ്ബിൽ ഇടം നേടി വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം. ചിത്രം റിലീസ് ചെയ്ത് ഏഴാം ദിവസമാണ് 50 കോടി ക്ലബ്ബിലെത്തിയത്. ഏപ്രിൽ 11നാണ് സിനിമ റിലീസ് ചെയ്തത്.
ഫീൽ ഗുഡ് ചിത്രമെന്ന വിശേഷണവുമായി മുന്നോട്ടുപോയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും മൂന്നു കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.