സ്വകാര്യതയിലേക്ക് കാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇയാളെ നമ്പരുത്: സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരേ വിനായകൻ
Thursday, May 23, 2024 9:09 AM IST
സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരേ നടന് വിനായകന്. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നും ലോകത്തിന്റെ സ്വകാര്യതയിലേക്ക് കാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്നയാളാണ് സന്തോഷെന്നും ഒരിക്കലും നന്പരുതെന്നുമാണ് വിനായകന്റെ വാക്കുകൾ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇദ്ദേഹത്തെ നമ്പരുത്. യുവതീ..യുവാക്കളോട്... ലോകത്തിന്റെ സ്വകാര്യതയിലേക്ക് കാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.
സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശുകൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന) ആളുകളെ നമ്പരുത്.
യുവതീയുവാക്കളേ നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നുപോകു. ഇദ്ദേഹത്തെ നമ്പരുത്. വിനായകന്റെ വാക്കുകൾ.
നിരവധി പേരാണ് വിനായകനെതിരേ ഈ പരാമർശത്തിൽ രംഗത്തെത്തുന്നത്. വിനായകനെയാണ് വിശ്വസിക്കാൻ കൊള്ളാത്തതെന്നും പരാമർശത്തോട് ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകളിൽ അധികവും.