ഏറെ മനോഹരം; ചേട്ടന്റെ ചിത്രം രണ്ടുതവണ കണ്ട് വിസ്മയ മോഹൻലാൽ
Friday, April 19, 2024 10:06 AM IST
ചേട്ടൻ പ്രണവ് മോഹൻലാൽ നായകനായെത്തിയ വർഷങ്ങൾക്ക് ശേഷം സിനിമ രണ്ടു വട്ടം കണ്ട് സഹോദരി വിസ്മയ മോഹൻലാൽ. ചിത്രം രണ്ടുതവണ കണ്ടുവെന്നും ഏറെ മനോഹരമായെന്നും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മകന്റെ ചിത്രം അച്ഛൻ മോഹൻലാലും കണ്ടിരുന്നു. ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് താരം സിനിമ കണ്ടത്. ഇതോടെ പ്രണവിന്റെ ചിത്രം വീട്ടിലെ എല്ലാവരും കണ്ടുകഴിഞ്ഞു.
ഈ സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
സിനിമയുടെ റിലീസിംഗ് ദിനം തന്നെ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു.
ധ്യാൻ ശ്രീനിവാസൻ–പ്രണവ് കോംബോ ആണ് സിനിമയുടെ ആകർഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓര്മ വന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു.